Thursday 14 November 2019




കാറ്റലോണിയൻ പ്രതിഷേധം; എൽ ക്ലാസിക്കോ മാറ്റിവെച്ചു

By Chithra.19 Oct, 2019

imran-azhar

 

മാഡ്രിഡ് : ആധുനിക ഫുട്ബോളിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിൽ ഒന്നായ എൽ ക്ലാസിക്കോ മാറ്റിവെച്ചു. വടക്കുകിഴക്കൻ സ്‌പെയിനിലെ കാറ്റലൻ മേഖലയിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രക്ഷോഭം രൂക്ഷമായതോടെയാണ് ഈ മാസം 26ന് നടക്കേണ്ട റയൽ മാഡ്രിഡ്-ബാഴ്സലോണ മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചത്.

 

വ്യാഴാഴ്ച മുതൽ തുടർച്ചയായി പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കാറ്റലോണിയ സ്വാതന്ത്രമാക്കണം എന്നാവശ്യപ്പെട്ട് 2017ൽ പ്രമേയം പാസ്സാക്കാൻ മുൻകൈയെടുത്ത ഒൻപത് രാഷ്ട്രീയ സാമൂഹിക നേതാക്കളെ തുറങ്കിലടച്ചതിനെത്തുടർന്നാണ് പ്രദേശത്ത് പ്രതിഷേധം ആളിക്കത്തിയത്..

 

ഈ മാസം 26ന് പ്രതിഷേധക്കാർ ബാഴ്‌സലോണയിൽ പ്രതിഷേധ റാലി നടത്താൻ തീരുമാനിച്ചിരുന്നു. എൽ ക്ലാസിക്കോയും അന്ന് തന്നെ നടക്കുന്നതിനാലാണ് മത്സരം മാറ്റിവെയ്ക്കാൻ തീരുമാനിച്ചത്. ഡിസംബർ 16ന് മത്സരം നടത്താമെന്ന് സ്പാനിഷ് ഫുട്ബോൾ അധികൃതർ നിർദേശിച്ചെങ്കിലും ഡിസംബർ ഏഴിന് നടത്താമെന്നാണ് ലാ ലീഗയുടെ നിർദേശം..