Tuesday 20 November 2018


മധ്യപ്രദേശ് തെരെഞ്ഞെടുപ്പിൽ 13 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

By UTHARA.07 Nov, 2018

imran-azhar

ഭോപ്പാല്‍ : മധ്യപ്രദേശ് തെരെഞ്ഞെടുപ്പിൽ 13  സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച്  കോൺഗ്രസ്.മൂന്നാം ഘട്ട  വോട്ടർ പട്ടികയാണ് കോൺഗ്രസ്  പുറത്തുവിട്ടത് . ഇത്തവണ സ്ഥാനാര്‍ഥി പട്ടികയിൽ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ളതാണ് .കോണ്‍ഗ്ര്‌സ് ഇതുവരെ  184 സ്ഥാനാര്‍ത്ഥികളെയാണ്   പ്രഖ്യാപിച്ചിട്ടുള്ളത് .നിയമസഭയിൽ 230 അംഗങ്ങളാണ് ഉള്ളത് എന്നാൽ ബാക്കി സ്ഥാനാർത്ഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുകയുണ്ടാകുമെന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു .നവംബര്‍ 28നാണ് മധ്യപ്രദേശ് തെരെഞ്ഞെടുപ്പ് നടക്കുന്നത് .