Monday 22 July 2019




വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളിൽ തകരാറിന് സാധ്യതയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

By Sooraj S .01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് വിവിപാറ്റ് യന്ത്രങ്ങൾ തകരാറിലാകുന്നതു പരിഹരിക്കാൻ മാറ്റങ്ങളുമായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻരംഗത്തെത്തിയിരിക്കുകയാണ്. വോട്ട് രേഖപ്പെടുത്തി നൽകുന്ന മെഷീനുകളാണ് വിവിപാറ്റ്. മികച്ച പരിശീലനത്തിലൂടെയും പദ്ധതികളിലൂടെയും വിവിപാറ്റ് തകരാറിലാവുന്ന സംഭവങ്ങൾ ഒന്നു മുതൽ രണ്ടു ശതമാനം വരെ മാത്രമേ കുറയ്ക്കാൻ സാധിച്ചിട്ടുള്ളുവെന്നുംകേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ലഭിച്ച നോട്ടീസിൽ പറയുന്നു. മാത്രമല്ല ഈ കഴിഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിവിപാറ്റ് മെഷീനുകൾ തകരാറിലായതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻകരുതലുകൾ എടുക്കുന്നത്. 17.4 ലക്ഷം വിവിപാറ്റുകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.