By Sooraj Surendran .28 Mar, 2019
ന്യൂ ഡൽഹി: ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷണം നടത്തിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിൽ തിരടഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. മോദി നടത്തിയ പ്രസംഗത്തിന്റെ പകർപ്പ് തെര. കമ്മീഷൻ ആവശ്യപ്പെട്ടു. പകർപ്പ് പരിശോധിച്ച ശേഷം കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും. പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സമിതിയെ നിയമിച്ചു. ഉപഗ്രഹവേധ മിസൈൽ വിക്ഷേപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് സമയം ബോധപൂർവം തിരഞ്ഞെടുത്തതാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ഡിആർഡിഒ മുൻ തലവൻ വി.കെ.സാരസ്വത് രംഗത്ത് വന്നിരുന്നു.