By Sooraj Surendran .11 Jul, 2019
വയനാട്: വയനാട്ടിൽ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ പൊൻകുഴിക്ക് സമീപമാണ് ചരക്കുമായി വന്ന ലോറി കാട്ടാനയുമായി കൂട്ടിയിടിക്കുന്നത്. സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ആനയെ വനം വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. മയക്കുവെടിവെച്ച് ആനയെ ചികിൽസിച്ചെങ്കിലും കാട്ടാന രക്ഷപെടാൻ 50 ശതമാനം സാധ്യത മാത്രമേയുള്ളൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. അപകടത്തിനിടയാക്കിയ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. വന്യമൃഗ വേട്ടയ്ക്ക് ഡ്രൈവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.