By Veena Viswan.26 Jan, 2021
തിരുവനന്തപുരം: വിതുര കല്ലാറില്‍ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
കല്ലാര്‍ സ്വദേശി
രാജേഷ്(കൊച്ചുമോന്) ആണ് അറസ്റ്റിലായത്. ഇയാളുടെ പുരയിടത്തിലാണ് ആന ചരിഞ്ഞത്. പാലോട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്.
രാജേഷിന്റെ പുരയിടത്തില്‍ റബ്ബര്‍ ഷീറ്റ് ഉണക്കാനുള്ള കമ്പിയില്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. ഈ വൈദ്യുതിയേറ്റ് മരിച്ച പിടിയാനയെ വിടാതെ നിന്ന കു്ട്ടിയാനയുടെ ചിത്രം സങ്കടകാഴ്ചയായിരുന്നു. കുട്ടിയാനയെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ഹൃദ്രോഗിയായ രാജേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.