Friday 22 November 2019




പതിനൊന്നുകാരി കുളിമുറിയില്‍ മരിച്ചു കിടന്ന സംഭവം; ആത്മഹത്യയെന്ന് നിഗമനം

By anju.24 Apr, 2019

imran-azhar

അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ പതിനൊന്നുകാരി കുളിമുറിയില്‍ മരിച്ചു കിടന്ന സംഭവം ആത്മഹത്യയെന്ന് നിഗമനം. കുട്ടിയുടെ അടുത്ത ബന്ധുവിനെ ചോദ്യം ചെയ്തതില്‍ നിന്നും ഇക്കാര്യം വ്യക്തമായതായും പൊലീസ് പറയുന്നു. കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യയെന്നാണ് നിഗമനം. ആത്മഹത്യയിലേക്ക് കുട്ടിയെ നയിച്ച കാരണം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

 

കഴിഞ്ഞ 22ന് വൈകിട്ടാണ് കറുകുറ്റിയിലെ അമ്മ വീട്ടിലെ കുളിമുറിയില്‍ പതിനൊന്നുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി കുളിമുറിയില്‍ വീണതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ കഴുത്തില്‍ മുറിവിന്റെ പാട് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.