Tuesday 02 June 2020




കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പങ്കാളിയായി എൽട്ടൺ ജോൺ

By Sooraj Surendran.26 Mar, 2020

imran-azhar

 

 

അമേരിക്കൻ ഐക്യനാടുകളിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ പോരാടുന്ന സംഘടനകൾക്ക് പണം സ്വരൂപിക്കുന്നതിനായി എൽട്ടൺ ജോൺ ഒരു വെർച്വൽ മ്യൂസിക് ഇവന്റ് അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു. ഐഹാർട്ട് ലിവിംഗ് റൂം കൺസേർട്ട് ഫോർ അമേരിക്ക എന്ന സംഗീത പരിപാടിയിൽ അലീഷ്യ കീസ്, ബാക്ക്സ്ട്രീറ്റ് ബോയ്സ്, ബില്ലി എലിഷ്, ബില്ലി ജോ ആംസ്ട്രോംഗ്, മരിയ കാരി, ടിം മക്ഗ്രോ തുടങ്ങിയവർ സംഗീത പരിപാടികൾ അവതരിപ്പിക്കും. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ആരോഗ്യപ്രവർത്തകർക്കും, രോഗ ബാധിതർക്കും ആദരമർപ്പിക്കും. ഞായറാഴ്ച ഫോക്സ്, ഐഹാർട്ട് മീഡിയ സ്റ്റേഷനുകൾ, ഐഹാർട്ട് റേഡിയോ ആപ്പ് എന്നിവയിൽ പരിപാടി സംപ്രേഷണം ചെയ്യും.