Monday 13 July 2020




സ്‌പെയിനില്‍ അടിയന്തരാവസ്ഥ നീട്ടുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

By praveenprasannan.31 May, 2020

imran-azhar

മാഡ്രിഡ്: കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ സ്‌പെയിനില്‍ അടിയന്തരാവസ്ഥ നീട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. രണ്ടാഴ്ച കൂടി അടിയന്തരാവസ്ഥ നീട്ടാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വെളിപ്പെടുത്തി.


ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുളള അടിയന്തരാവസ്ഥ ജൂണ്‍ ഏഴിനാണ് അവസാനിക്കുന്നത്. സുരക്ഷിത നിലയില്‍ രാജ്യം എത്തിയിട്ടുണ്ടെന്നും സാഞ്ചസ് പറഞ്ഞു.


സ്‌പെയിനില്‍ കോവിഡ് മൂലം 27,125 പേരാണ് മരിച്ചത്.രാജ്യത്ത് 2,86,308 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,96,958 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ ചികിത്സയിലുളളത് 62,225 പേരാണ്.