Friday 24 September 2021




ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സര്‍വ്വീസ് ഉടൻ ഉണ്ടാകില്ല

By Sooraj Surendran.02 Jul, 2021

imran-azhar

 

 

ദുബായ്: ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍ ആണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് അറിയിച്ചത്.

 

എന്നാല്‍, യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുള്ളവര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് വരാന്‍ അനുമതിയുണ്ട്.

 

ജൂലായ് 7 മുതൽ സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന് എമിറേറ്റ്സ് നേരത്തെ സൂചന നൽകിയിരുന്നു.

 

എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിലവിലെ തീരുമാനം.

 

ഇതോടെ പ്രവാസികളുടെ മടക്കയാത്ര വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.