Friday 24 September 2021




പ്രവാസികളുടെ ജീവിതം ആശങ്കയിൽ; യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല

By സൂരജ് സുരേന്ദ്രന്‍.28 Jul, 2021

imran-azhar

 

 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍.

 

ജൂലൈ 31 വരെ സര്‍വീസ് നിര്‍ത്തിവെച്ചതായാണ് എമിറേറ്റ്‌സ് നേരത്തെ അറിയിച്ചരുന്നത്.

 

യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയര്‍‌വേയ്സും അറിയിച്ചിട്ടുണ്ട്.

 

ഇതോടെ പ്രവാസികളുടെ മടക്കയാത്ര വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

 

ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ സര്‍വീസുകള്‍ ഉണ്ടാകില്ല.

 

എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.