Wednesday 03 June 2020




ഭീകരവേട്ടയ്ക്കിടെ 5 കമാന്‍ഡോകള്‍ വീരമൃത്യു വരിച്ചു

By online desk .06 Apr, 2020

imran-azhar

 

 

ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ അഞ്ച് പാക് ഭീകരരെ വധിച്ചെങ്കിലും അഞ്ച് കമാന്‍ഡോകളുടെ ജീവന്‍ നഷ്ടപ്പെട്ടതിലൂടെ രാജ്യത്തിന് വലിയ വിലയാണ് നല്‍കേണ്ടി വന്നത്. ഉത്തര കാശ്മീരിലെ കെരാന്‍ മേഖലയില്‍ ഭീകര സാന്നിദ്ധ്യം മനസിലാക്കി ഹെലികോപ്റ്റര്‍ വഴി കമാന്‍ഡോകളെ ഇറക്കുകയായിരുന്നു. വളരെ അടുത്ത് നിന്നുളള പോരാട്ടത്തിലാണ് കമാന്‍ഡോകള്‍ ജീവന്‍ വെടിഞ്ഞത്. പര്‍വതങ്ങളില്‍ മഞ്ഞുരുകിത്തുടങ്ങിയ വേളയിലാണ് നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്.

 

സുബേദാര്‍ സഞജീവ് കുമാര്‍, ഹവീല്‍ദാര്‍ ദേവേന്ദ്ര സിംഗ് പാരാട്രൂപ്പര്‍മാരായ ബാല്‍ കിഷന്‍, അമിത് കുമാര്‍, ഛത്രപാല്‍ സിംഗ് എന്നിവരാണ് വീരമൃത്യു മരിച്ചത്. മൂന്ന് പേര്‍ പോരാട്ടത്തിനിടയിലും മറ്റ് രണ്ട് പേര്‍ പരിക്കേറ്റ് ആശുപത്രിയിലുമാണ് മരിച്ചത്. 4 പാര എസ്.എഫ് ബറ്റാലിയനിലുളള സൈനികരാണിവര്‍. ഓപ്പറേഷന്‍ രണ്ടോരി ബെഹകില്‍ ഹെലികോപ്റ്ററുകളും ആളില്ലാ വിമാനങ്ങളും ഉള്‍പ്പെട്ടിരുന്നതായി സൈന്യം വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരുടെ കാലടയാളങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ തുടങ്ങിയത്.