Saturday 21 October 2017

മൂന്നാറില്‍ 56023 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി

By Subha Lekshmi B R.16 Apr, 2017

imran-azhar

മൂന്നാര്‍: മൂന്നാറിനു ചുറ്റുമുള്ള മാങ്കുളം, ചിന്നക്കനാല്‍, പള്ളിവാസല്‍ പ്രദേശങ്ങളില്‍ വ്യാപക കയ്യേറ്റമെന്ന് ആരോപണം. 56023 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യം. മാങ്കുളം പ്രദേശത്ത് മാത്രം 22,257 ഏക്കറോളം ഭൂമിയുടെ കണക്കുകളാണ് ഇനിയും വ്യക്തമാകാനുള്ളതെന്നും അര്‍ഹരായവര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ലെന്നുമാണ് വിവരം.

 

ചിന്നക്കനാല്‍, പള്ളിവാസല്‍ പ്രദേശങ്ങളില്‍ 15,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്നാണ് വിലയിരുത്തല്‍. കൂടാതെ മൂന്നാറിനു സമീപപ്രദേശങ്ങളില്‍ ചെറിയ ഭാഗങ്ങളായി 18,766 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുമുണ്ട്. ഇതില്‍ റവന്യൂ, വനഭൂമികളുമുള്‍പ്പെടുന്നു. ഇവിടെയാണ് കയ്യേറ്റം വ്യാപകമായുള്ളത്. മാങ്കുളത്തു മാത്രമായി അര്‍ഹരായ കുടിയേറ്റക്കാര്‍ക്ക് നല്‍കാന്‍ 5,000 ഏക്കര്‍ സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. കയ്യേറ്റം ഒഴിപ്പിക്കാനാവാത്തതിനാല്‍ അര്‍ഹരായവര്‍ക്ക് ഭൂമിയും പട്ടയവും നല്‍കാനും കഴിയുന്നില്ള. ഈ പ്രദേശങ്ങള്‍കൂടി സംരക്ഷിച്ചാലേ മൂന്നാറിന്‍െറ പാരിസ്ഥിതിക സവിശേഷതകള്‍ നിലനിര്‍ത്താനാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പുതിയ കയ്യേറ്റവിരുദ്ധ നിയമവും ഭൂമി ട്രൈബ്യൂണലും നിലവില്‍വരുന്പോള്‍, കണ്ണന്‍ദേവന്‍, ഏലമലക്കാട് പ്രദേശങ്ങള്‍ മുഴുവന്‍ അതിനു കീഴിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്