Friday 18 October 2019




ആഷസ് ടെസ്റ്റ്; ഇംഗ്ലണ്ടിന് കൂറ്റൻ ലീഡ്

By Chithra.15 Sep, 2019

imran-azhar

 

ഓവൽ : ആഷസിന്റെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച ലീഡ്. 350 റൺസിന്റെ കൂറ്റൻ ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 91 ഓവർ കഴിഞ്ഞപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

 

ജോ ഡെൻലിയുടെയും ബെൻ സ്റ്റോക്സിന്റെയും അർദ്ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇംഗ്ലണ്ട് കൂറ്റൻ ലീഡ് സ്വന്തമാക്കിയത്. ഡെൻലി 206 പന്തിൽ നിന്ന് 94 റൺസും സ്റ്റോക്സ് 115 പന്തിൽ നിന്ന് 67 റൺസും നേടി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 127 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

 

ഓസ്‌ട്രേലിയയ്ക്കായി നേഥൻ ലിയോൺ മൂന്ന് വിക്കറ്റ് നേടി. പീറ്റർ സിഡിലും മിച്ചൽ മാർഷും രണ്ട് വിക്കറ്റ് വീതം നേടി. റോറി ബേൺസ് (20) ജോ റൂട്ട് (21) എന്നിവർ നിലയുറപ്പിക്കും മുൻപ്തന്നെ പവലിയനിലേക്ക് മടങ്ങി. മൂന്ന് റൺസെടുത്ത ജോഫ്രാ ആർച്ചറും അഞ്ച് റൺസെടുത്ത ജാക്ക് ലീച്ചുമാണ് ക്രീസിൽ.