Saturday 21 July 2018

കൊച്ചിയിൽ വൈദികന്‍ ലൈംഗിക ചൂഷണം ചെയ്തതായി പ്രവാസി യുവതി

By BINDU PP .02 Jan, 2018

imran-azhar

 

 

 

കോട്ടയം: എറണാകുളം ജില്ലയിലെ പിറവം മേഖലയിലെ ഒരു സിംഹാസ പള്ളി വികാരി വിദേശ മലയാളി യുവതിയെ സാമ്പത്തികമായും ലൈംഗീകമായും ചൂഷണം ചെയതതായി ആരോപണം.യാക്കോബായ സഭയിലെ പള്ളി വികാരിക്കെതിരെയാണ് യുവതി രംഗത്തുവന്നിരിക്കുന്നത്. വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്.സഭാ നേത്യത്വം ഇടപെട്ട് വൈദീകനെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ പള്ളിചുമതലയില്‍ നിന്ന് പരിപൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് അന്വേഷിക്കുന്നതിന് മൂന്നംഗ സമതിയേയും നിയോഗിച്ചിച്ചുണ്ട്.പിറവം മേഖലയില്‍ ഉള്ള യുവതിയാണ് ചൂഷണത്തിന് ഇരയായത്. 10ലക്ഷം രൂപ ചൂഷണം ചെയ്തതായും വര്‍ഷങ്ങളായി തന്നെ ലൈംഗികമായി ഉപയോഗിച്ചതായും യുവതി സഭാ നേത്യത്വങ്ങളെ അറിയിച്ചു കഴിഞ്ഞു. വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന യുവതിയുമായി ഫേസ്ബുക്കിലൂടെയാണ് വൈദീകന്‍ പരിചയപ്പെടുന്നത്. നേരീയ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്ന യുവതി വൈദീകനോട് പ്രശ്നങ്ങള്‍ പങ്കുവച്ചു.ഇതില്‍ പിടിച്ചുകയറി യുവതിയുമായി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തി. കുട്ടിയെ സ്‌കുളില്‍ ചേര്‍ക്കുന്നതിന് എത്തിയപ്പോള്‍ എടുത്ത ഒരു സെല്‍ഫി കാട്ടി ഭീഷണിപ്പെടുത്തിയാണ് ലൈംഗീകചൂഷണം ആരംഭിച്ചത്. യുവതിയുടെ ഭര്‍ത്താവിന് ചിത്രം കൈമാറുമെന്നായിരുന്നു ഭീഷണി. ഇതില്‍ യുവതി ലൈംഗീക ചൂഷണത്തിന് വഴങ്ങുകയായിരുന്നു. വൈദീകന് ഭാര്യയും എട്ട് വയസുള്ള ഒരു കുട്ടിയും ഉണ്ട്. വൈദീകന്റെ ഭാര്യയെ വിദേശത്ത് കൊണ്ടുപോകുന്നതിന് മുടക്കിയ പണമാണ് 10 ലക്ഷത്തില്‍ അധികവും. പണം നല്‍കിയതിന് രേഖയുണ്ടോയെന്നാണ് ഇപ്പോള്‍ വൈദീകനും ഭാര്യയും ചോദിക്കുന്നത്.യുവതിയുമായി സാമ്പത്തികമായി ഇടപാട് ഉണ്ട് എന്ന് സമ്മതിക്കുമ്പോഴും ലൈംഗീകമായി ചൂഷണം ചെയ്തിട്ടില്ലെന്നാണ് വൈദികൻ പറയുന്നത്.