Wednesday 22 May 2019


149 യാത്രക്കാരുമായി പോയ ഇത്യോപ്യൻ വിമാനം തകർന്ന് വീണു

By Sooraj Surendran.10 Mar, 2019

imran-azhar

 

 

അഡിസ് അബാബ: 149 യാത്രക്കാരുമായി പോയ ഇത്യോപ്യൻ എയർലൈൻസ് വിമാനം തകർന്ന് വീണു. അഡിസ് അബാബയിൽനിന്ന് 62 കിലോമീറ്റർ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് വിമാനം തകർന്ന് വീണത്. വിമാനത്തിൽ 149 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായിരുന്നു. അപകടത്തിൽ നിരവധി പേർ മരിച്ചതായാണ് വിവരം. ഇത്യോപ്യൻ എയർലൈൻസിന്റെ ബോയിങ് 737 737– 800 എംഎഎക്സ് വിമാനമാണു തകർന്ന് വീണത്. അഡിസ് അബാബയിൽനിന്നുമാണ് വിമാനം കെനിയയിലെ നയ്റോബിയിലേക്കുപുറപ്പെട്ടത്. വിമാനക്കമ്പിനിയുടെ വക്താവ് ഇക്കാര്യം വിദേശ മാധ്യമത്തോട് വെളിപ്പെടുത്തുകയായിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഇത്യോപ്യൻ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.