Friday 05 March 2021




തെലങ്കാന നിയമസഭാ കൗൺസിൽ: സ്ഥാനാർഥി പട്ടികയിൽ നരസിംഹ റാവുവിന്റെ മകൾ സുരഭി വാണിയും

By Aswany Bhumi.22 Feb, 2021

imran-azhar

 

 

 

ഹൈദരാബാദ്: തെലങ്കാന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകൾ സുരഭി വാണി ദേവി ടി.ആർ.എസ് പാർട്ടി ടിക്കറ്റിൽ മത്സരിക്കുമെന്ന് സൂചന.

 


മഹാബുബ്‌നഗർ-രംഗറെഡ്ഡി-ഹൈദരാബാദ് ഗ്രാജ്യുവേറ്റ്‌സ് മണ്ഡലത്തിൽ നിന്നാണ് സുരഭി വാണി മത്സരിക്കുക. തിങ്കളാഴ്ച അവർ നാമനിർദേശ പത്രിക സമർപ്പിക്കും. മാർച്ച് 14നാണ് നിയമസഭാ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.

 

മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ 100-ാം ജന്മവാർഷികം വിപുലമായി കൊണ്ടാടുമെന്ന് നേരത്തെ ടിആർഎസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ടിആർഎസ് സർക്കാർ നടത്തുന്നത്.

 

നരസിംഹ റാവുവിന് ഭാരത് രത്‌ന നൽകി ആദരിക്കാനും അദ്ദേഹത്തിന്റെ പ്രതിമ പാർലമെന്റിൽ സ്ഥാപിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനുള്ള പ്രമേയവും തെലങ്കാന നിയമസഭ പാസാക്കിയിട്ടുണ്ട്.