Sunday 31 May 2020




ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചതായി വ്യാജ സന്ദേശം

By online desk.05 Apr, 2020

imran-azhar

 

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചതായി വ്യാജ സന്ദേശം. പരീക്ഷകള്‍ നടത്താനുള്ള പുതിയ തീയതികള്‍ പ്രഖ്യാപിക്കുകയോ പരീക്ഷകള്‍ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് കൗണ്‍സില്‍ ഫോര്‍ ദ് ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്സാമിനേഷന്‍സ് (സി.ഐ.എസ്.സി.ഇ) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വ്യാജ സര്‍ക്കുലര്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സി.ഐ.എസ്.സി.ഇ പ്രതികരണ വുമായി രംഗത്തുവന്നത്.
നേരത്തെ സി.ഐ.എസ്.സി.ഇ പരീക്ഷകളുമായി ബന്ധപ്പെട്ട് മൂന്ന് വ്യാജസര്‍ക്കുലറുകളാണ് സാമൂഹ്യ മാധ്യമങ്ങള്‍വഴി പ്രചരിച്ചത്. ഇവയില്‍ ഒന്നില്‍ സി.ഐ.എസ്.സി.ഇ പരീക്ഷകള്‍ റദ്ദാക്കിയതായും മറ്റൊന്നില്‍ മാറ്റിയ പരീക്ഷകള്‍ ഏപ്രില്‍ 16 മുതല്‍ 22 വരെ നടത്തുമെന്നും പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ എഴുതിയ ആറ് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ഫലപ്രഖ്യാപനം നടത്തുമെന്നായിരുന്നു മൂന്നാമത്തെ വ്യാജസന്ദേശം. പുതിയ വിവരങ്ങള്‍ കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.cisce.orgല്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.