Sunday 16 December 2018


വെള്ളിയാഴ്ച്ച നടക്കാനിരുന്ന ആരോഗ്യ സർവ്വകലാശാല പരീക്ഷകൾ മാറ്റി

By Sooraj S .09 Aug, 2018

imran-azhar

 

 

തൃശൂർ: വെള്ളിയാഴ്ച്ച നടക്കാനിരുന്ന ആരോഗ്യ സർവ്വകലാശാല പരീക്ഷാൽ മാറ്റിവെച്ചതായി സർവ്വകലാശാലാ അധികൃതർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ ശക്തി പ്രാപിച്ചതിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവെച്ചത്. അതോടൊപ്പം പുതുക്കിയ തീയതിയെ കുറിച്ച് ഉടൻ തന്നെ അറിയിക്കുമെന്നും,അതേസമയം ബി എസ് എം എസ് പരീക്ഷകൾക്ക് മാറ്റമില്ലെന്നും സർവ്വകലാശാലാ അധികൃതർ വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.