Thursday 04 June 2020




ഡോക്ടറുടെ കുറിപ്പടിയുണ്ടോ? മദ്യം വീട്ടിലെത്തിക്കും; ആഴ്ചയിൽ മൂന്ന് ലിറ്റർ

By Sooraj Surendran .31 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം വീട്ടിലെത്തിച്ച് നൽകും. ഒരാൾക്ക് ആഴ്ചയിൽ മൂന്ന് ലിറ്റർ മദ്യമാണ് അനുവദിച്ചിട്ടുള്ളത്. ഇതനുസരിച്ച് എക്സൈസ് മാർഗനിർദേശം തയ്യാറാക്കി. അപേക്ഷകന് മദ്യം വീട്ടിലെത്തിച്ച് നൽകാനുള്ള ചുമതല നൽകിയിരിക്കുന്നത്.

 

സ്റ്റോക്കിന് അനുസരിച്ചായിരിക്കും ഏതുമദ്യമാണ് നൽകുക എന്നകാര്യം തീരുമാനിക്കുക. കുറിപ്പടി വിശദമായി പരിശോധിച്ച ശേഷം മാത്രമേ എക്സൈസ് പെർമിറ്റിന് അനുമതി നൽകുകയുള്ളൂ.

 

ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് എക്‌സൈസ് ആദ്യം ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്‌കോയ്ക്ക് കൈമാറും. അതേസമയം ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം ലഭ്യമാക്കണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പാലിക്കില്ലെന്നും വ്യക്തമാക്കി.