By Ameena Shirin s.23 Jun, 2022
തിരുവനന്തപുരം : മെഡി.കോളജിലെ രോഗിയുടെ മരണം വിദഗ്ധ സമിതി അന്വേഷിക്കണമെന്ന ആവശ്യം ആരോഗ്യമന്ത്രി വീണ ജോർജ് തള്ളി. കെജിഎംസിടിഎ ആണ് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത് .
എന്നാൽ പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ അന്വേഷണത്തിന് തയാറാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായത്. വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി നേരിടാൻ തയാറാണ്.
പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിനു മുൻപ് നടപടി സ്വീകരിച്ചത് ശരിയല്ല.സംഭവത്തിൻറെ ദൃശ്യങ്ങൾ എടുക്കുകയും അത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് പിന്നിൽ മെഡിക്കൽ കോളജിനെതിരെ അപവാദ പ്രചാരണം നടത്താൻ എന്നുള്ള ലക്ഷ്യം ഉണ്ടോ എന്ന് സംശയം ഉണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
ശസ്ത്രക്രിയ മുറിയിലേക്ക് അല്ല അവയവം കൊണ്ട് പോകേണ്ടത്. അത് ട്രാൻസ്പ്ലാന്റ് ഐസിയുലേക്കാണ് കൊണ്ടുപോകേണ്ടത്എന്നാൽ ആരാണ് അത് ശാസ്ത്രക്രിയ മുറിയിലേക്ക് കൊണ്ടുപോയത് എന്ന് അറിയില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചിരുന്നു.