Wednesday 12 August 2020




ഈ​ജി​പ്റ്റി​ൽ ഗി​സ പി​ര​മി​ഡു​ക​ൾ​ക്ക് സമീപം സ്ഫോടനം; 17 പേർക്ക് പരിക്ക്

By Sooraj Surendran .20 May, 2019

imran-azhar

 

 

കെയ്റോ: ഈജിപ്റ്റിലെ ഗിസ പിരമിഡുകൾക്ക് സമീപം ബോംബ് സ്ഫോടനം. സ്‌ഫോടനത്തിൽ വിനോദ സഞ്ചാരികളായ 17 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. എന്നാൽ സ്‌ഫോടനത്തിൽ ആളപായം ഉണ്ടായിട്ടില്ല. 25 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുണ്ടായ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു.