Thursday 28 January 2021




ജിദ്ദയില്‍ സ്ഫോടനം: സംഭവം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ

By Web Desk.11 Nov, 2020

imran-azhar

 

 

ജിദ്ദ: ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ ജിദ്ദയിൽ സ്ഫോടനം. സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്രും, ഗ്രീസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും മറ്റൊരാള്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥനും പങ്കെടുത്ത ചടങ്ങിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണം നടന്ന സ്മശാനം സൗദി സുരക്ഷാസേന അടച്ചു. സംഭവത്തെ തീവ്രവാദികളുടെ 'ഭീരുത്വം'' എന്നാണ് മക്ക മേഖല അധികൃതര്‍ വിശേഷിപ്പിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്‌ഫോടനത്തിൽ പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.