Friday 17 November 2017

കണ്ണ് ചൂഴ്ന്നെടുക്കും: ട്രോളും കാന്പെയിനും സജീവം

By praveen prasannan.18 Oct, 2017

imran-azhar

കോട്ടയം: സി പി എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ബി ജെ പി നേതാവിന്‍റെ പ്രസ്താവനയെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസ ട്രോളുകളും ഹാഷ് ടാഗ് കാന്പെയിനും സജീവം. രസകരമായ കാര്യങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലുമാണ്കൂടുതലും.


സണ്‍ ഗ്ളാസ് ധരിച്ച് കൊണ്ടുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് കൊണ്ട് കണ്ണ് ചൂഴ്ന്നെടുക്കൂ എന്ന ഹാഷ് ടാഗുകള്‍ വ്യാപകമാണ്. കണ്ണ് ചൂഴ്ന്നെടുക്കൂ പ്രചരണം വൈറലായിരിക്കുകയാണ്.


സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം ദേശീയ മാധ്യമങ്ങളും എറ്റെടുത്ത് കഴിഞ്ഞു. ബി ജെ പി വനിതാ നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടിയും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്.


ഹാഷ് ടാഗിനൊപ്പം സണ്‍ ഗ്ളാസ് വച്ച് കൊണ്ട് മലയാളികള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളും ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. ബി ജെ പി കേരള ഘടകം അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ ജനരക്ഷാ യാത്രയ്ക്കിടെയാണ് മുന്‍ മഹിളാ മോര്‍ച്ച നേതാവ് സരോജ പാണ്ഡേ വിവാദ പ്രസ്താവന നടത്തിയത്. കേരളത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിലുള്ള പ്രതിഷേധമായിരുന്നു ഇത്.