Thursday 04 March 2021




ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ വില്‍പനയ്ക്ക്

By Veena Viswan.26 Jan, 2021

imran-azhar

മുംബൈ : 500 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പനയ്ക്ക്. അലോണ്‍ ഗാല്‍ എന്ന് സുരക്ഷാ ഗവേഷകനാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്.

 

ടെലഗ്രാം ബോട്ടിലൂടെയാണു ഫോണ്‍ നമ്പറുകള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്. ഇതില്‍ ആറു ലക്ഷത്തോളം ഇന്ത്യക്കാരുടെ നമ്പരുമുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിലൂടെ എല്ലാ രാജ്യങ്ങളിലെയും ഫെയ്‌സ്ബുക് അക്കൗണ്ടുമായി ലിങ്കുചെയ്തിട്ടുള്ള ഫോണ്‍ നമ്പറുകള്‍ ഇപ്പോഴും ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയുമെന്ന് വ്യക്തമായി.

 

 

 

ഇതിലൂടെ ഡാറ്റാബേസ് വില്‍ക്കാനൊരുങ്ങുന്നു എന്നത് ഗൗരമായ പ്രശ്‌നമാണ്. 2019 മുതലുള്ള ഡേറ്റയാണു ടെലിഗ്രാമില്‍ വില്‍ക്കുന്നത്.

മദര്‍ബോര്‍ഡ് പറയുന്നതിനുസരിച്ച്, ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍, ടെലഗ്രാം ബോട്ടിന്റെ സഹായത്തോടെ അവര്‍ക്ക് ആ നമ്പറിലെ ഫെയ്‌സ്ബുക് ഉപയോക്തൃ ഐഡി കണ്ടെത്താനാകും.

 

ഇതിലേക്ക് ആക്‌സസ് കിട്ടണമെങ്കില്‍ ടെലിഗ്രാം ബോട്ട് സൃഷ്ടിച്ചയാള്‍ക്കു പണം നല്‍കണം. ഒരു ഫോണ്‍ നമ്പര്‍ അഥവാ ഫെയ്‌സ്ബുക് ഐഡി 20 ഡോളറിനാണു വില്‍ക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 1460 രൂപ. ഉപയോക്താക്കളുടെ ഡേറ്റ മൊത്തത്തിലും വില്‍ക്കുന്നുണ്ട്; 10,000 ക്രെഡിറ്റുകള്‍ക്ക് 5,000 ഡോളര്‍ (ഏകദേശം 3,65,160 രൂപ). സമാന സുരക്ഷാപ്രശ്‌നം ഇതാദ്യമല്ല.