Friday 25 September 2020




ഫൈസൽ ഫരീദ് മലയാളത്തിലെ നാലോളം സിനിമകൾക്കായി പണം മുടക്കി ; നടിമാരുമായും അടുത്ത ബന്ധം

By online desk .21 Jul, 2020

imran-azhar



കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസിലെ പ്രതി ഫൈസൽ ഫരീദ് നാല് മലയാളം സിനിമകൾക്കായി പണം നൽകിയതായി സൂചന. നാല് സിനിമകളുടെ നിർമാണത്തിനായി ഇയാൾ ഹവാല പണം ചെലവഴിച്ചെന്നാണ് സൂചന. ഒരു മുതിർന്ന സംവിധയകൻെറയും യുവതലമുറയിലെ പുതിയ സംവിധായകന്റെയും ചിത്രങ്ങൾ അതിൽ പെടും. ഇയാൾ സിനിമകൾക്കായി പണം മുടക്കിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഇതിനു പിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപെട്ടു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.

 


ചിത്രങ്ങൾക്കുവേണ്ടി പണമിറക്കിയെങ്കിലും സിനിമ നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിൽ പോലും ഫൈസൽ ഇടപെട്ടിട്ടില്ല എന്നാണ് അറിയുന്നത് . ഫൈസൽ അയാളുടെ അടുത്ത സുഹൃത്തുക്കൾ വഴിയാണ് പണമെത്തിച്ചത് സിനിമ വിജയിച്ചാല്‍ പങ്കിടേണ്ട ഓഹരികളെക്കുറിച്ചും ഇയാളാണു സംസാരിച്ചിരുന്നത്.അതേസമയം ഫൈസൽ ഫരീദിന് ചില നടിമാരുമായും അടുത്ത ബന്ധമുള്ളതായും പറയുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടു നിന്നും കസ്റ്റംസ് അറസ്റ്റ് ചെയ്ത രണ്ട് ജ്വല്ലറി ഉടമകളില്‍നിന്നു ഫൈസലിനെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.