Thursday 24 October 2019




പ്രളയക്കെടുതിയുടെ പേരിൽ വൻ തട്ടിപ്പ്

By Sooraj S.01 Jan, 1970

imran-azhar

 

 

മലപ്പുറം: കേരളത്തിലുണ്ടായ പ്രളയക്കെടുതിയുടെ ഫലമായി നിരവധി പേരാണ് സഹായം ലഭിക്കാതെ നരക യാതന അനുഭവിക്കുന്നത്. ഈ സാഹചര്യം നിലനിൽക്കുമ്പോഴും പ്രളയത്തിലുണ്ടായ ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും പെരുപ്പിച്ചുകാട്ടി വേണ്ടപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുകയാണ് ഉദ്യോഗസ്ഥർ. മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ തട്ടിപ്പിലൂടെ തങ്ങളുടെ വേണ്ടപ്പെട്ടവർക്കായി ലക്ഷങ്ങളുടെ ശുപാർശ നടത്തുന്നത്. തൃക്കലങ്ങോടുള്ള ആഡംബര വീട്ടിൽ പതിനായിരം രൂപ ചിലവ് വരുന്ന പണികൾക്കായി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കണക്കാക്കിയത് 5,79, 225 രൂപയാണ്. ഇതിനടുത്തുള്ള മറ്റൊരു വീടിനും 3,86,150 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അർഹതപ്പെട്ടവർക്ക് അടിയന്തര ധനസഹായമായ 10000 രൂപ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.