Monday 25 October 2021




പെന്റഗണിന്റേത് ദോഹ ഉടമ്പടി ലംഘനം; യുഎസിനെതിരെ താലിബാൻ, ആഭ്യന്തര മന്ത്രിയുടെ തലയ്ക്ക് 1 കോടി ഡോളർ ഇനാം

By സൂരജ് സുരേന്ദ്രന്‍.09 Sep, 2021

imran-azhar

 

 

കാബൂൾ: പെന്റഗണിനെതിരെ രൂക്ഷവിമർശനവുമായി താലിബാൻ. ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയെ പിടിക്കാൻ യുഎസ് സർക്കാർ ഒരു കോടി ഡോളറാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.

 

മാത്രമല്ല അഫ്ഗാനിലെ താലിബാൻ സർക്കാരിലെ നിരവധി അംഗങ്ങൾ യുഎൻ, യുഎസ് ഭീകരപട്ടികയിൽ‌ ഉൾപ്പെട്ടവരാണെന്ന് പെന്റഗൺ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

 

താലിബാൻ ഇടക്കാല സർക്കാരിലെ 14 അംഗങ്ങൾ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഭീകരപട്ടികയിൽ ഉള്ളവരാണ്.

 

അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ച കാബിനറ്റ് അംഗങ്ങളുടെ ചരിത്രം ആശങ്കപ്പെടുത്തുന്നതാണെന്നും കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചിരുന്നു.

 

പെന്റഗണിന്റേത് ദോഹ ഉടമ്പടി ലംഘനമാണെന്നും താലിബാൻ പ്രതികരിച്ചു.

 

നിലപാടുകൾ യുഎസിന്റെ പരാജയപ്പെട്ട പരീക്ഷണങ്ങളുടെ ആവർത്തനം മാത്രമാണെന്നും താലിബാൻ വ്യക്തമാക്കി.