Thursday 18 October 2018



പാമ്പ് കടിയേറ്റ് ആശുപത്രിയിലേക്ക് പോകവേ വാഹനാപകടം

By Sooraj.12 Jun, 2018

imran-azhar

 

 


തിരുവനന്തപുരം: തിരുവനന്തപുരം ഫാർമസി കോളേജ് പ്രിൻസിപ്പാലിനാണ് ഇത്തരത്തിൽ ഒരു അപകടം ഉണ്ടായത്. ക്ഷേത്രത്തിലേക്ക് പോയി മടങ്ങി വരവെയാണ് ഷൈജു എസ് തരകന് പാമ്പു കടിയേറ്റത്. എന്നാൽ ആവശ്യത്തിന് വെളിച്ചം ഇല്ലാതിരുന്നതുകൊണ്ട് തൻ പാമ്പിനെ വ്യക്തമായി കണ്ടില്ല എന്നാണ് ഷൈജു പറയുന്നത്. എന്നാൽ കടിച്ചത് പാമ്പ് ആകും എന്ന് കരുതി ഷൈജു സ്വന്തം കാറിൽ ആശുപത്രിയിലേക്ക് പോകവേ കാർ തെന്നി ഓടയിലേക്ക് വീണ് വീണ്ടും അപകടം സംഭവിച്ചു. ഒടുവിൽ ഓടിക്കൂടിയ നാട്ടുകാരോട് തന്നെ പാമ്പ് കടിച്ചെന്ന് പറയുകയും തുടർന്ന് നാട്ടുകാർ ഷൈജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഷൈജു അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.