Monday 23 April 2018

ഇന്തോനേഷ്യയില്‍ കര്‍ഷകനെ പെരുന്പാന്പ് വിഴുങ്ങി

By praveen prasannan.30 Mar, 2017

imran-azhar

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കൃഷിയിടത്തില്‍ പണിയെടുക്കുകയായിരുന്ന കര്‍ഷകനെ പെരുന്പാന്പ് വിഴുങ്ങി. അക്ബര്‍ എന്ന ഇരുപത്തിയഞ്ചുകാരനാണ് പെരുന്പാന്പ് വിഴുങ്ങിയതിനെ തുടര്‍ന്ന് മരിച്ചത്.

കിഴക്കന്‍ ദ്വീപായ സുലവേസിയില്‍ സലൂബിറൊ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ചയോടെ എണ്ണപ്പനത്തോട്ടത്തില്‍ വിളവെടുക്കാനെത്തിയ അക്ബറിനെ കാണാതാവുകയായിരുന്നു.


ഇതേത്തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് ഭീമന്‍ പെരുന്പാന്പിനെ കണ്ടെത്തിയത്. സംശയം തോന്നിയതോടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പാന്പിന്‍റെ വയര്‍ കീറിയപ്പോഴാണ് അക്ബറിനെ മരിച്ച നിലയില്‍ കണ്ടത്.


പെരുന്പാന്പിന് 23 അടി നീളമുണ്ടായിരുന്നു. റെറ്റിക്കുലേറ്റഡ് പൈതണ്‍ ഇനത്തിലെ പെരുന്പാന്പാണിത്. ലോക്കത്തെ ഏറ്റവും നീളം കൂടിയ പാന്പുകളില്‍ ഒന്നാണ് ഈ ഇനം പാന്പുകള്‍.