Sunday 18 April 2021




നൂറാം ദിവസത്തിലേക് കർഷകസമരം; മുഖം തിരിച്ച് കേന്ദ്രം

By Aswany Bhumi.05 Mar, 2021

imran-azhar

 


ന്യൂഡൽഹി: ഡൽഹി അതിർത്തികളിലെ കർഷക സമരം നാളെ നൂറാം ദിവസത്തിലേക്ക്.എന്നാൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല.

 

നിയമം പിൻവലിക്കും വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ ആരംഭിച്ച സമരം നവംബർ 27നാണ് ഡൽഹി അതിർത്തികളിൽ എത്തിയത്.

 

സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് രാജ്യം പിന്നീട് സാക്ഷിയായത്. കൊവിഡും ശൈത്യവും കർഷകർ അതിജീവിച്ചു. സമരം ആരംഭിച്ചതിനുശേഷം നൂറിലധികം കർഷകർക്ക് ജീവൻ നഷ്ടമായി.

 

സർക്കാർ നടത്തിയ 11 വട്ട ചർച്ച പരാജയപ്പെട്ടതോടെ, ജനുവരി 26 ന് ഡൽഹിയിൽ പ്രവേശിച്ച കർഷകർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. കർഷകരും പൊലീസും നേർക്കുനേർ ഏറ്റുമുട്ടി.

 

നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കർഷക സമരത്തിൻറെ ആവേശം കുറയുന്നില്ല. നൂറാം ദിവസമായ നാളെ കുണ്ട്‌ലി – മനേസർ എക്സ്പ്രസ് പാത ഉപരോധവും, എട്ടിന് മഹിള മഹാപഞ്ചായത്തും നടക്കും.

 

തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം, അനുവദിക്കുന്നതുവരെ സമരം മുന്നോട് കൊണ്ട് പോകാനാണ് കർഷകരുടെ തീരുമാനം.