By online desk .29 Nov, 2020
ഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് നായകം ദിവസത്തിലേക്ക് കടന്നു. പോലീസ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ലക്ഷ്യസ്ഥാനത്തെത്തുന്നതിനാലെയുള്ള ഉറച്ച തീരുമാനത്തിലാണ് കർഷകർ. പോലീസ് നിർദേശിക്കുന്ന സ്ഥലത്തിരുന്നു പ്രതിഷേധിക്കണമെന്നാണ് പോലീസ് കർഷകർക്ക് നൽകിയ മുന്നറിയിപ്പ് എന്നാൽ ഇതു അനുസരിക്കാൻ പ്രതിഷേധക്കാർ തയ്യാറായില്ല . ഡൽഹിയിലെ ജന്തർമന്ദറിൽ തന്നെ സമരം ചെയ്യണമെന്നാണ് കർഷസംഘടനകളുടെ ആവശ്യം .
അതേസമയം തലസ്ഥാന അതിർത്തികൾ സ്തംഭിപ്പിച്ചു സമരം നടത്തിയാലേ കേന്ദ്രം പ്രശ്നത്തിൽ ഇടപെടുകയുള്ളു എന്നും ചില കർഷക സംഘടനകൾ ചൂണ്ടികാണിക്കുന്നു. മാർച്ചിൽ പങ്കെടുക്കാനെത്തിയ കർഷകരെ ഗാസിയാബാദ് അതിർത്തിയിലെ യു പി ഗേറ്റിൽ പോലീസ് തടഞ്ഞതോടെ ഇന്നലെ രാത്രിയിൽ വീണ്ടും സംഘർഷം ഉണ്ടായിരുന്നു. അതിനിടയിൽ , ഡൽഹിയിലേക്ക് മാർച്ച് ചെയ്ത കർഷകർക്കെതിരേ ഹരിയാന സർക്കാർ വധശ്രമത്തിനു കേസ് ചുമത്തി. ഭാരതീയ കിസാൻ യൂണിയൻ ഹരിയാന അധ്യക്ഷൻ ഗുർണാം സിംഗ് ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്.