Saturday 06 June 2020




അഞ്ചാം ക്ലാസ്സുകാരിയായ സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

By Sooraj Surendran.18 Oct, 2019

imran-azhar

 

 

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ അഞ്ചാം ക്ലാസ്സുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്‌തു. അച്ഛന്റെ സുഹൃത്തുക്കളും കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് കുട്ടി തിരിച്ചറിഞ്ഞിട്ടില്ല.

 

നിരന്തരം ഇയാളും സുഹൃത്തുക്കളും വീട്ടിൽ വന്ന് മദ്യപിക്കുമായിരുന്നു. തുടർന്ന് സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത കുട്ടിയുടെ അമ്മയെയും അച്ഛൻ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും കുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഉപദ്രവം സഹിക്കാതെ വന്നപ്പോൾ കുട്ടി സ്‌കൂളിൽ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂൾ അധികൃതരാണ് വിവരം ശിശു ക്ഷേമ സമിതിയെ അറിയിച്ചത്. തുടർന്നാണ് പ്രതിയായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്.