Friday 20 October 2017

പനി: തിങ്കളാഴ്ച 7 പേര്‍ മരിച്ചു

By praveen prasannan.20 Jun, 2017

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്ക് ശമനമില്ല. പനി ബാധിച്ച് തിങ്കളാഴ്ച ഏഴ് പേര്‍ കൂടി മരിച്ചു.

തിങ്കളാഴ്ച പനി ബാധിച്ച് 22896 പേരാണ് ചികില്‍സ തേടിയത്. ഇതില്‍ 711 പേര്‍ക്ക് ഡെങ്കിപ്പനിയും ഒന്പത് പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ പനി പടരുന്നതിനാല്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്ലുകള്‍ ഉടന്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മരുന്ന് ലഭ്യത, ശുചിത്വ നിലവാരം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള പരാതികള്‍ സെല്ലില്‍ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് തൃശൂര്‍ ജില്ലയില്‍ നിന്നാണ്.