Wednesday 23 October 2019




'ഈ ധൈര്യം ചുരുക്കം ചിലരില്‍ മാത്രമേ കാണൂ'..രാഹുലിന്റെ രാജിയില്‍ പിന്തുണയുമായി പ്രിയങ്ക

By ANJU.04 Jul, 2019

imran-azhar

 

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് പിന്തുണയുമായി സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.'നിങ്ങലെ പോലെ ചെയ്യാന്‍ വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ ധൈര്യമുണ്ടാകൂ. തീരുമാനത്തില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ആദരവ്' എന്ന് പ്രിയങ്ക ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.


കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി തന്റെ രാജിക്കത്ത് പുറത്ത് വിട്ടത്. പുതിയ അദ്ധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ഇനിയും വൈകരുതെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി തന്റെ രാജിക്കത്ത് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. താന്‍ നേരത്തെ തന്നെ രാജി സമര്‍പ്പിച്ചതാണെന്നും നിലവില്‍ പാര്‍ട്ടി അദ്ധ്യക്ഷനല്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജിവയ്ക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

രാഹുല്‍ ഗാന്ധിയുടെ രാജിയില്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. വളരെ കുറച്ച് പേരില്‍ മാത്രമേ രാഹുല്‍ ഗാന്ധി ചെയ്തത് പോലെ ചെയ്യാനുളള ധൈര്യം കാണൂ എന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുലിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും പ്രിയങ്ക പറയുന്നു. രാഹുല്‍ ഗാന്ധിയുടെ രാജിക്കത്തും പ്രിയങ്ക ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

https://twitter.com/RahulGandhi/status/1146359704815194112