Friday 24 May 2019


അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 51 മണ്ഡലങ്ങള്‍ വിധിയെഴുതും

By anju.06 May, 2019

imran-azhar


ദില്ലി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. 51 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അമേഠിയും റായ്ബറേലിയും അടക്കം ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളിലും, രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

 

ഇതിന് പുറമേ ബിഹാറിലെ 5 സീറ്റുകളിലും ഝാര്‍ഘണ്ഡിലെ 4 സീറ്റിലും ജമ്മു കശ്മീരിലെ രണ്ടും മണ്ഡലങ്ങളിലും ഇന്ന് ജനം വോട്ട് ചെയ്യും. ബിജെപിക്ക് അധികാരത്തിലെത്താന്‍ വലിയ സഹായമായ ഈ സീറ്റുകളില്‍ ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ആഗ്രഹിക്കുന്നത്.

 

രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും പോരാട്ടത്തിനിറങ്ങുന്ന അമേഠി തന്നെയാണ് ഈ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം.