Friday 21 February 2020




തീയറ്ററിൽ ഇനിയുമെത്താത്ത ചിത്രങ്ങളുടെ പ്രദർശനം ലെനിൻ ബാലവാടിയിൽ 19ന്

By Sooraj Surendran .17 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: ഇതാദ്യമായി തീയറ്ററുകളിൽ ഇനിയുമെത്താത്ത ചിത്രങ്ങളുടെ പ്രദർശനം ഒരുക്കുകയാണ് ബാനർ ഫിലിം സൊസൈറ്റി. ഞായറാഴ്ച ലെനിൻ ബാലവാടിയിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. നാല് മലയാള ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10ന് ഗീത ജെ സംവിധാനം ചെയ്ത റൺ കല്യാണി, 11:45ന് സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി, ഉച്ചയ്ക്ക് 2:30ന് സുശാന്ത് സുധാകരൻ സംവിധാനം ചെയ്ത ഒരിടത്തുമില്ലാത്തൊരിടം, വൈകിട്ട് നാലിന് പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ഒരു രാത്രി ഒരു പകൽ എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുക. ചലച്ചിത്ര നിരൂപകനായ എം.എഫ് തോമസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.