Sunday 07 June 2020




സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി; ആദായ നികുതി റിട്ടേൺ ജൂൺ 30 വരെ നൽകാം

By Sooraj Surendran.24 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്തെ സമ്പദ്ഘടനയില്‍ കൊറോണ വൈറസ് ബാധ സൃഷ്ടിച്ച ആഘാതം പരിഹരിക്കുന്നതിനായി സാമ്പത്തിക പാക്കേജ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉടൻ പ്രഖ്യാപിക്കും. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ നിരവധി ഇളവുകളാണ് മന്ത്രി പ്രഖ്യാപിച്ചത്.

 

വാർത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

 

സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി

 

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം. അധികചാര്‍ജ് ഈടാക്കുകയില്ല.

 

കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങുകള്‍ കൂടാനുള്ള സമയപരിധി അറുപതുദിവസമാക്കി.

 

ആദായ നികുതി റിട്ടേൺ ജൂൺ 30 വരെ നൽകാം.

 

രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ഇല്ല.

 

സാമ്പത്തിക പാക്കേജുകൾ എട്ട് മേഖലകളിൽ.

 

ആധാർ- പാൻകാർഡ് ബന്ധിപ്പിക്കാനുള്ള തീയതി ജൂൺ 30 വരെ നീട്ടി.

 

ആദായ നികുതി വൈകുന്നതിനുള്ള പിഴ തുക കുറച്ചു.

 

ജിഎസ്ടി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിക്കും.