Monday 27 January 2020




തീപിടുത്തത്തിൽ വീട് നശിച്ചാൽ നാല് ലക്ഷം രൂപ സർക്കാർ ധനസഹായം

By Sooraj Surendran.15 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: തീപിടുത്തത്തിൽ വീടുകൾ പൂർണമായും നശിക്കുകയോ, കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്താൽ ധനസഹായം നല്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം ലഭ്യമാക്കുക. വീടുകൾ പൂർണമായും കത്തിനശിച്ചാൽ നാല് ലക്ഷം രൂപയും, കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചാൽ ഒരു ലക്ഷം രൂപയും നൽകാനാണ് തീരുമാനം. തീപിടുത്തത്തിൽ 75 ശതമാനത്തിലധികം നാശനഷ്ടം സംഭവിച്ചാൽ പൂർണമായി കത്തി നശിച്ചതായി കണക്കാക്കുന്നു.

 

മത്സ്യതൊഴിലാളികൾക്കും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കടൽക്ഷോഭത്തിൽ വള്ളമോ നഷ്ടപ്പെടുന്നവർക്ക് രണ്ട് ലക്ഷം രൂപയും, വലയും കട്ടമരവും നഷ്ടപ്പെടുന്നവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്കാൻ സർക്കാർ തീരുമാനിച്ചു. വള്ളവും, ബോട്ടും ഭാഗീകമായി നഷ്ടപ്പെടുന്നവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചു. നഷ്ടപരിഹാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് നൽകുക.