Tuesday 20 August 2019




ഡൽഹിയിലെ ഹോട്ടലിൽ വൻ അഗ്നിബാധ ; മരണം ഒൻപതായി

By uthara .12 Feb, 2019

imran-azhar

ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിലെ കരോൾബാഗിലെ അർപ്പിത് പാലസ് ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് തീപിടുത്തത്തിൽ പരിക്കേറ്റു. മലയാളികളും ഹോട്ടലിലെ താമസക്കാരായി ഉണ്ട് എന്ന വിവരവും പുറത്ത് വരുകയാണ് .

 

ഇന്ന് പുലർച്ചെ നാലര മണിക്കാണ് കരോൾബാഗിൽ അർപ്പിത് പാലസ് ഹോട്ടലിൽ തീപിടുത്തമുണ്ടായത്. തീ അണയ്ക്കാൻ ഉള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് . സ്ഥലത്ത് തീ അണക്കുന്നതിനായി ഇരുപതോളം ഫയർ എൻജിനുകൾ എത്തിയിട്ടുണ്ട് .