Thursday 21 September 2017

ലണ്ടനില്‍ വന്‍ തീപിടിത്തം

By sruthy sajeev.10 Jul, 2017

imran-azhar


ലണ്ടന്‍: ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സംഭവത്തില്‍ ഇതുവരെ ആളപായം റിപേ്പാര്‍ട്ട് ചെയ്തിട്ടില്‌ള. എട്ട് അഗ്‌നിശമനസേനാ യൂണിറ്റുകളിലായി
60 ലേറെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്‌ള. തീപടര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകളും പൂര്‍ണമായും കത്തിനശിച്ചു. 2008ല്‍ ഈ മാര്‍ക്കറ്റില്‍ സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന്, തീയിലമര്‍ന്ന മാര്‍ക്കറ്റ് പിന്നീട് മാസങ്ങളോളം അടച്ചിട്ടിരുന്നു. ആയിരത്തിലേറെ കടകളും മറ്റ് സ്റ്റാളുകളുമാണ് ഈ മാര്‍ക്കറ്റിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്‌ള.