Tuesday 19 March 2019


പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം

By anju.22 Feb, 2019

imran-azhar


മലപ്പുറം: പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തീപിടിത്തം. പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.45 ഓടെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് രോഗികളെ മാറ്റി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


മഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. താഴത്തെ നിലയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം