Friday 18 October 2019




അ​മേ​രി​ക്ക​യി​ലെ ക​ൻ​സാ​സി​ൽ ബാറിൽ വെടിവെയ്പ്പ്; നാല് പേർ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്ക്

By Sooraj Surendran.06 Oct, 2019

imran-azhar

 

 

കന്‍സാസ്: അമേരിക്കയിലെ കൻസാസിൽ ബാറിൽ അജ്ഞാതൻ അതിക്രമിച്ച് കയറി നടത്തിയ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയ ശേഷം പ്രതി ബാറിൽ നിന്നും കടന്നുകളഞ്ഞു. അമേരിക്കൻ സമയം പുലർച്ചെ 6:30ഓടെയാണ് അജ്ഞാതൻ വെടിവെയ്പ്പ് നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. ബാറിൽ നിന്നും കടന്ന പ്രതിയെ പോലീസിന് പിടികൂടാനായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.