Thursday 27 January 2022




മയിൽക്കറി വിവാദം: കണ്ടന്റ് റീച്ചിന് വേണ്ടി, ഇത്ര ഭംഗിയുള്ള പക്ഷിയെ ആരെങ്കിലും തിന്നുമോയെന്ന് ഫിറോസ് ചുട്ടിപ്പാറ

By സൂരജ് സുരേന്ദ്രന്‍.15 Nov, 2021

imran-azhar

 

 

മയിൽക്കറി വിവാദത്തിൽ പ്ളേറ്റ് മറിച്ച് ഫിറോസ് ചുട്ടിപ്പാറ.

 

മയിലിനെ കൊന്ന് കറിവെക്കാൻ ദുബായിലേക്ക് പോകുന്നുവെന്ന തരത്തിൽ യൂട്യൂബിൽ പങ്കുവെച്ച വീഡിയോ വിഡിയോയുടെയും പേജിന്റേയും റീച്ചിന് വേണ്ടിയാണെന്നും, ദുബായിൽ പോയി ചിത്രീകരിക്കുന്ന വീഡിയോ ആയതിനാൽ ഒരു വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചതാണെന്നുമാണ് ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വാദം.

 

20,000 രൂപ െകാടുത്ത് വാങ്ങിയ നാലു കിലോയോളം തൂക്കം വരുന്ന ആൺമയിലിനെ ഷെയ്ക്കിന് സമ്മാനിക്കാൻ അദ്ദേഹത്തിന്റെ ജീവനക്കാരനെ ഏൽപ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.

 

"ദേശീയ പക്ഷിയെ ഒക്കെ കറി വച്ച് തിന്നാൽ മാത്രം മോശക്കാരല്ല ഞങ്ങൾ. ഒരിക്കലും അങ്ങനെ ചെയ്യില്ല. തങ്ങളുടെ പ്രവൃത്തിയിൽ ആർക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം" ഫിറോസ് പറഞ്ഞു.

 

അതേസമയം മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയിൽ പാചകം ചെയ്യണമെന്നത് ഉൾപ്പെടെ ചർച്ച ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം ഫിറോസ് പങ്കുവെച്ചിരുന്നു.

 

ഫിറോസിന്റെ പുതിയ എപ്പിസോഡ് തീവ്ര ദേശീയ വാദികളെ പ്രകോപിതരാക്കുകയും, സൈബറിടങ്ങളിൽ ആക്രമണങ്ങൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു.