Monday 25 October 2021




ആദ്യമായ് കുഞ്ഞിനെ സ്‌കൂളിലേയ്ക്ക് അയയ്ക്കുമ്പോള്‍.......

By anju.26 May, 2019

imran-azhar

ആദ്യ സ്‌കൂള്‍ ദിനം കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കകളുടേത് കൂടിയാണ്. വീട്ടിലെ ചുറ്റുപാടുകളില്‍ നിന്നും കുട്ടികള്‍ തികച്ചും അപരിചിതമായ ഒരിടത്തേക്കുള്ള പറിച്ച് നടലാണ് കുട്ടികളുടെ ആദ്യത്തെ സ്‌ക്കൂള്‍ ദിനം. ആദ്യമായി സ്‌കൂളില്‍ പോകുവാന്‍ കുട്ടികളില്‍ പലരും മടി കാണിക്കും. അത് സ്വാഭാവീകമായി ഉണ്ടാകുന്നതാണ്. കുട്ടികളുടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ മറികടക്കാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍....

 

  • കള്ളം പറഞ്ഞും വഴക്ക് പറഞ്ഞും കുഞ്ഞുങ്ങളെ സ്‌കൂളിലേയ്ക്ക് അയക്കരുത്. അത് സ്‌കൂളിനെ കുറിച്ച് കുട്ടികളില്‍ നെഗറ്റീവ് ഫീലിംഗ് ഉണ്ടാക്കും.
  • തല്ലിയും വഴക്ക് പറഞ്ഞും കുഞ്ഞുങ്ങളെ സ്‌കൂളിലേയ്ക്ക് അയക്കാന്‍ പ്രാപ്തരാക്കുതയല്ല വേണ്ടത്.
  • സ്‌കൂള്‍ തുറക്കും മുന്‍പ് തന്നെ സ്‌കൂളിനെ പറ്റിയും മറ്റും ഇടയ്ക്കിടെ കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്താം.
  • പഠനത്തിന്റെ കാര്യമല്ലാ, മറിച്ച് കളികളുടേയും കൂട്ടുകാരുടേയും കാര്യങ്ങളാണ് പറയേണ്ടത്. ഇത് സ്‌കൂളില്‍ പോകാനുള്ള താല്‍പര്യം കുട്ടിയില്‍
    ഉണ്ടാക്കും.
  • ആദ്യമായി സ്‌കൂളില്‍ പോകുന്ന കുട്ടിയുടെ ടിഫിന്‍ ബോക്‌സില്‍ കുട്ടിക്കിഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ വയ്ക്കാം. ഇത് ഒരു പരിധി വരെ ഗുണം
    ചെയ്യും.
  • കുട്ടി സ്‌കൂളിലേക്കു പോകാന്‍ മടി കാണിച്ചാല്‍ ഒരിക്കലും അത് സാധിച്ചു കൊടുക്കരുത്. ഇങ്ങനെ ചെയ്യുന്നത് കുട്ടിയുടെ മടി വര്‍ദ്ധിപ്പിക്കുകയേ
    ഉള്ളു.