Monday 22 April 2019


അവരുടെ ജീവനാണ് പ്രധാനം; സ്വന്തം നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍

By SUBHALEKSHMI B R.02 Dec, 2017

imran-azhar

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ മുന്നറിയിപ്പ് മറികടന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ തിരച്ചിലിനിറങ്ങി. കൊല്ളത്തുനിന്നും വിഴിഞ്ഞത്തുനിന്നും തൊഴിലാളികള്‍ പുറപ്പെട്ടു. നാലു ബോട്ടുകളിലായി 20 തൊഴിലാളികളാണ് കൊല്ളത്തുനിന്നു പുറപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ളെന്നാണ് ആരോപണം. കടലില്‍പ്പെട്ടവരുടെ ജീവനാണ് തങ്ങള്‍ക്കു പ്രധാനമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. ലത്തീന്‍ സഭയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. രണ്ടു മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

 

അതേസമയം, സര്‍ക്കാരും ബന്ധപ്പെട്ട സംവിധാനങ്ങളും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തിരിച്ചിലിനു മത്സ്യത്തൊഴിലാളികളുടെ വലിയ ബോട്ടിറക്കാമെന്നു തിരുവനന്തപുരം കലക്ടര്‍ കെ.വാസുകി അറിയിച്ചു. ബോട്ടിന്‍റെ റജിസ്റ്റര്‍ നന്പര്‍ പൊലീസിനു കൈമാറണം. ബോട്ടുകള്‍ രണ്ടു നോട്ടിക്കല്‍ മൈല്‍ അപ്പുറം പോകരുത്. തിരുവനന്തപുരത്ത് 107 പേര്‍ മടങ്ങിയെത്താനുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.