Saturday 11 July 2020




മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

By anju.07 Mar, 2019

imran-azhar

മലപ്പുറം: അരീക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു. അരീക്കോട് കരിക്കാട്ടുതൊടി സ്വദേശി രമേശന്‍, സുഹൃത്തുക്കളായ ഹാരിസ്, മുബഷിര്‍, ശ്രീകാന്ത്, ജോബിഷ്‌ലാല്‍ എന്നിവരാണ് പിടിയിലായത്.


പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് രമേശനാണ്. അറസ്റ്റിലായ മറ്റ് നാല് പേരും ചേര്‍ന്നാണ് രമേശനെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചത്. മകള്‍ ബലാത്സംഗത്തിനിരയായ വിവരം അറിഞ്ഞ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെയും ചൈല്‍ഡ് ലൈനെയും സമീപിക്കുകയായിരുന്നു. അരീക്കോട് പൊലീസിലും പരാതി നല്‍കുകയായിരുന്നു.ഇതോടെയാണ് പോലീസിന്റെ അന്വേഷണത്തില്‍ പ്രതികള്‍ അറസ്റ്റിലായത്.