Tuesday 20 August 2019




സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് മരണം

By anju.26 Mar, 2019

imran-azhar


കൊച്ചി : സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. വയനാട് വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന.

 

ഇടുക്കി കട്ടപ്പന വെള്ളയാംകുടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. വെള്ളയാംകുടി സ്വദേശികളായ രാജന്‍, ഏലിയാമ്മ എന്നിവരാണ് മരിച്ചത്. നാലുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.