Thursday 16 July 2020




ഗൾഫ് രാജ്യങ്ങളിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികൾ

By Sooraj Surendran.06 Jun, 2020

imran-azhar

 

 

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപനം അതിശക്തമായി തുടരുന്നു. ശനിയാഴ്ച മാത്രം അഞ്ച് മലയാളികളാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജൻ, കൊയിലാണ്ടി അരിക്കുളം സ്വദേശി എംസി നിജിൻ, പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനല്‍ വീട്ടില്‍ നൈനാന്‍, തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍(61), കണ്ണൂര്‍ വയക്കര സ്വദേശി ഷുഹൈബ്(24) എന്നിവരാണ് മരിച്ച മലയാളികൾ. മലബാർ ഗോൾഡ് റിയാദ് ശാഖയിലെ ജീവനക്കാരനായിരുന്നു റിയാദിൽ മരിച്ച നിജിൻ. അതേസമയം ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ച ആദ്യ മലയാളിയാണ് നൈനാന്‍ കഴിഞ്ഞ മാസം 30 മുതല്‍ സല്‍മാനിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതോടെ ഗൾഫ് നാടുകളിൽ മാത്രം മരിച്ച മലയാളികളുടെ എണ്ണം 187 കടന്നു.