Friday 20 October 2017

വിമാനങ്ങളും വിശേഷങ്ങളും

By online desk.10 Aug, 2017

imran-azhar

ലോകത്ത് ധാരാളം വിശേഷങ്ങളുണ്ട്. വിവിധ മേഖലകളില്‍ വൈചിത്യ്രവും കൌതുകരവുമായ സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ വിമാനങ്ങളുമായി ബന്ധപ്പെട്ട ചില വിശേഷങ്ങളാണ് ഇവിടെ പറയുന്നത്.

വിര്‍ജിന്‍ അറ്റ്ലാന്‍റിക്: ഈ വിമാന കന്പനിക്ക് ലണ്ടന്‍~ന്യൂയോര്‍ക്ക് വിമാനത്തില്‍ ഒരു ആര്‍ട്ട് ഗ്യാലറിയുണ്ട്. ഫെബ്രുവരി 2013 മുതല്‍ ഇതുണ്ട്.

വൌ : ഐസ്ലന്‍ഡ് വിമാനകന്പനിയാണിത്. ഫെബ്രുവരി 2016 മുതല്‍ പിങ്ക് നിറമുള്ള വിമാനം അവതരിപ്പിച്ചു. ഈ സര്‍വീസിന് പേരിട്ടത് ഗേ എന്നാണ്. സ്വവര്‍ഗ്ഗാനുരാഗികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണിത്. സാന്‍ഫ്രാന്‍സിസ്കോയിലേക്കാണ് സര്‍വീസ്.

നഗ്ന വിമാനം: ജര്‍മ്മനിയില്‍ ഒരു ട്രാവല്‍ എജന്‍സിയാണ് ഈ സര്‍വീസ് നടത്തുന്നത്. സര്‍വീസ് 2008 മുതല്‍ തുടങ്ങി. ജര്‍മ്മനിയിലെ എര്‍ഫൂട്ടില്‍ നിന്നും ബാള്‍ട്ടിക് കടലിലെ റിസോര്‍ട്ടിലേക്കാണ് വിമാനയാത്ര. പറക്കാന്‍ തുടങ്ങിയാല്‍ യാത്രക്കാര്‍ വിവസ്ത്രരാകണം എന്നാണ് ചട്ടം.

വിയറ്റ് ജറ്റ് ഏവിയേഷന്‍: ബിക്കിനി ധരിച്ച എയര്‍ഹോസ്റ്റസുമാരാണ് വിയറ്റ്നാം എയര്‍ലൈ കന്പനി വിയറ്റ് ജറ്റ് ഏവിയേഷന്‍റെ വിമാന സര്‍വീസുകളുടെ സവിശേഷത.

ല കന്പനി: പാരീസിനും ന്യൂയോര്‍ക്കിനും ഇടയില്‍ മാത്രമേ സര്‍വീസുള്ളൂ. ലോകത്തെ ഏറ്റവും ആഢംബര വിമാന സര്‍വീസാണ് ഈ ഫ്രഞ്ച് കന്പനിയുടേത്. മസാജ്, ഉയര്‍ന്ന നിലവാരമുളള ഭക്ഷണം, എല്ലാ യാത്രക്കാര്‍ക്കും സാംസംഗ് ടാബ്ളറ്റ് തുടങ്ങിയവ ലഭിക്കും.

എയര്‍ മാള്‍ട്ട സര്‍വീസ്: ഈ വിമാന സര്‍വീസില്‍ മസാജ്, സ്പാ സേവനം എന്നിവ 2015 മുതലുണ്ട്.

ക്വാണ്ടാസ് എയര്‍വെയ് സ്: യാത്രക്കാര്‍ക്ക് വി അര്‍ സറ്റ് നല്‍കും. സേവനം 2015 മുതല്‍ നിലവിലുണ്ട്.

ജര്‍മ്മന്‍ വിംഗ്സ്: ആവശ്യത്തിനന്‍സുസരിച്ച് ബുക്ക് ചെയ്യാം. സമയം പോകാന്‍ ഒന്ന് കാറ്റുകൊള്ളാമെന്ന് വച്ചാല്‍ ഈ വിമാനം പറക്കുന്ന സ്ഥലമാണെകിലും അത് കാണിച്ച് തരും. ഓഫരുകളുമുണ്ട്. ജര്‍മ്മന്‍ കന്പനിയായ ഇത് 90 നഗരങ്ങളില്‍ സര്‍വീസ് നടത്തുന്നു.

യൂബര്‍: യൂബര്‍ ആപ്പ് മുഖാന്തരം യുണൈറ്റഡ് എയര്‍ലൈന്‍സില്‍ ബുക്ക് ചെയ്യാം. ഈ സേവനം തുടങ്ങിയത് 2014ലാണ്.

കെ എല്‍ എം എയര്‍ലൈന്‍സ്: യാത്രയില്‍ തൊട്ടടുത്ത സീറ്റില്‍ ആരാണ് വേണ്ടതെന്ന് തീരുമാനിക്കാം. അടുത്ത സീറ്റിലിരിക്കേണ്ട ആളെ അയാളുടെ ഫേസ്ബുക് പ്രോഫെയില്‍ നോക്കി നിശ്ചയിക്കാം.

എയര്‍ കൊറിയോ: ലോകത്തെ ഏറ്റവും മോശം വിമാന കന്പനിയെന്നാണ് അരിയപ്പെടുന്നത്. ഉത്തരകൊറിയന്‍ വിമാനകന്പനിയാണിത്.